ന്യൂഡല്‍ഹി: ശൈത്യകാലമായതിനാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത്...
ന്യൂഡല്‍ഹി: ശൈത്യകാലമായതിനാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 23 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 358 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് സബ് വേരിയന്റ് ജെഎന്‍.1 ആണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണം. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മാസ്ക്, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാരിന് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്തത്.
Key words: Covid, JN1, Winter
COMMENTS