കൊച്ചി: അധികാരത്തില്‍ ആരാണ് വലിയവന്‍ എന്ന പോരില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മുഴുകുമ്പോള്‍ ഇരുവര്‍ക്കുമെതിരെ കെ.എസ്.യു ബാനര്‍ കുസാറ്റിലും ഉയ...
കൊച്ചി: അധികാരത്തില്‍ ആരാണ് വലിയവന്‍ എന്ന പോരില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മുഴുകുമ്പോള്‍ ഇരുവര്‍ക്കുമെതിരെ കെ.എസ്.യു ബാനര്‍ കുസാറ്റിലും ഉയര്‍ന്നു. 'മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍' എന്നാണ് ബാനറിലുള്ളത്.
ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിന് സമാന്തരമായാണ് കെ.എസ്.യുവിന്റെ ബാനര്‍. ഇന്നലെ രാത്രിയാണ് ബാനര്‍ സ്ഥാപിച്ചത്. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു.
'ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത്' എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജില്‍ കെ എസ് യു സ്ഥാപിച്ച ബാനര്‍.
മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്ന ഗവര്‍ണറെ വരുതിയിലാക്കാന്‍ ഇറങ്ങിത്തിരിച്ച എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ ഗവര്‍ണറേയും മുഖ്യമന്ത്രിയേയും എതിര്‍ത്തുകൊണ്ടാണ് കെ.എസ്.യുവിന്റെ പ്രതിഷേധിക്കുന്നത്.
Key words: KSU, Banner, Cusat
COMMENTS