തിരുവനന്തപുരം: പാര്‍ലമെന്റില്‍ സസ്പെന്ഷന് നടപടി നേരിട്ട ഇന്ത്യ മുന്നണിയുടെ ഭാഗമായ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സംസ്ഥാനത്തിന് നാണക്കേ...
തിരുവനന്തപുരം: പാര്‍ലമെന്റില്‍ സസ്പെന്ഷന് നടപടി നേരിട്ട ഇന്ത്യ മുന്നണിയുടെ ഭാഗമായ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സംസ്ഥാനത്തിന് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
നാടിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്ത് പാര്‍ലമെന്റിലേക്ക് അയച്ച എം പിമാര്‍ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റ് തുന്നംപാടിയ കോണ്‍ഗ്രസ് അതിന്റെ അരിശം തീര്‍ക്കാന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ്
സുപ്രധാനമായ നിയമനിര്‍മ്മാണം നടത്താനുള്ള സഭയെ അധമമായ രാഷ്ട്രീയ താത്പര്യത്തിനുള്ള വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അധികാരം എങ്ങനെയെങ്കിലും കൈപിടിയിലാക്കുക എന്നത് മാത്രമാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം.
ഉപരാഷ്ട്രപതിയെയും സ്പീക്കറെയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ അവഹേളിച്ചത് ഗൗരവതരമാണ്. രാജ്യസഭാ തലവനായ ഉപാരാഷ്ട്രപതിയെ ജാതീയമായി അപമാനിച്ച രാഹുല്‍ഗാന്ധിയുടെയും സംഘത്തിന്റെയും നടപടി മാപ്പര്‍ഹിക്കാത്തതാണെന്നും സുരേന്ദ്രന് ആരോപിച്ചു.
ഇതിനെതിരെ നാളെ എന്‍ ഡി എ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Key words: K Surendran, Suspension, Mp
COMMENTS