കോഴിക്കോട്: സര്‍ക്കാരുമായുള്ള തുറന്ന പോരില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ടതിന്റെ അമ്പരപ്പ് മാറാതെ കോഴി...
കോഴിക്കോട്: സര്‍ക്കാരുമായുള്ള തുറന്ന പോരില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ടതിന്റെ അമ്പരപ്പ് മാറാതെ കോഴിക്കോട്.
കോഴിക്കോട്ടെ തെരുവിലിറങ്ങിയ ഗവര്‍ണര്‍ താന്‍ ജനകീയനാണെന്നും തനിക്ക് ആരേയും ഭയമില്ലെന്നും പ്രഖ്യാപിച്ചപ്പോള്‍ ചുറ്റും സ്നേഹാദരങ്ങളാല്‍ ജനങ്ങള്‍ തടിച്ചുകൂടി.
തനിക്ക് കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ തൊട്ടുപിന്നാലെ മാനാഞ്ചിറ മൈതാനിയിലെത്തുകയും ജനങ്ങളുമായി ഇടപഴകുകയുമായിരുന്നു.
മിഠായിത്തെരുവിലെത്തിയ ഗവര്‍ണര്‍ അവിടെയുള്ള ഹല്‍വ കടയില്‍ കയറി ഹല്‍വ വാങ്ങി. തന്നെ കാണാന്‍ എത്തിയവരുമായി ഫോട്ടോ എടുക്കുന്നതിനും ഗവര്‍ണര്‍ സമയം കണ്ടെത്തി. ഇതിനിടെ ഗവര്‍ണര്‍ സ്ഥലത്ത് എത്തിയതറിഞ്ഞ് നിരവധി പേരാണ് കാണാന്‍ എത്തിയത്. അവരുമായി കുശലാന്വേഷണം നടത്തുകയും ഫോട്ടോ എടുക്കാനായി അദ്ദേഹം തയ്യാറാകുകയും ചെയ്തതോടെ താന്‍ ജനകീയനാണെന്നും അദ്ദേഹം തെളിയിക്കുകയായിരുന്നു. വാര്‍ത്തകളിലും മറ്റും കേള്‍ക്കുകയും കാണുകയും ചെയ്തിരുന്ന ഗവര്‍ണര്‍ തങ്ങളുടെ മുന്നില്‍ എത്തിയതിന്റെ അമ്പരപ്പിലായിരുന്നു കോഴിക്കോട് മിട്ടായി തെരുവിലെ ജനങ്ങള്‍.
COMMENTS