കൊച്ചി: ഓസ്കര് യോഗ്യതാ പട്ടികയില്‍ ഇടംനേടി മലയാളി കൂട്ടായ്മയില്‍ ഒരുങ്ങിയ ബോളിവുഡ് സിനിമ `ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്'. ഷെയ്സണ്‍ പി ...
വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളില്‍ ഇടംനേടിയിട്ടുള്ള ഇന്ത്യന്‍ സിനിമകൂടിയാണ് `ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്'.
ഇതിലെ ഗാനങ്ങളൊരുക്കിയതും പശ്ചാത്തലസംഗീതമൊരുക്കിയതും സംഗീതസംവിധായകന് അല്‍ഫോണ്‍സ് ജോസഫാണ്.
ഇതിലെ മൂന്നു ഗാനങ്ങള്‍ ഓസ്കര് യോഗ്യതാ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്. ഇതു സംബന്ധിച്ചുള്ള വിവരം ഓസ്കര് സമിതിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനവിഭാഗങ്ങള്‍ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം.
മലയാളി നടി വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയാകുന്നത്. ഇതിലെ വിന്‍സിയുടെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Keywords: The face of the faceless, Oscar, Vincy Aloshious
COMMENTS