കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയില്‍നിന്ന് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിലെ ഉള്‍പ്പെടെ പത്തിലധിക...
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയില്‍നിന്ന് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിലെ ഉള്‍പ്പെടെ പത്തിലധികം ചിത്രങ്ങള്‍ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു.
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശി കെ.ആര്.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്താണ് ഇവര്‍ താമസിച്ചിരുന്നത്.
അതേസമയം, പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍. ബേക്കറി ബിസിനസ്, കേബിള്‍ ബിസിനസ് തുടങ്ങിയവ നടത്തിയിരുന്നു, ക്രിമിനല്‍ പശ്ചാത്തലമില്ല. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറുകള്‍ സമീപകാലത്ത് വാങ്ങിയതെന്നും നാട്ടുകാര്‍. നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍. ഇതേക്കുറിച്ചെല്ലാം പൊലീസ് വ്യക്തമായ അന്വേഷണം നടത്തിവരികയാണ്.
Key words: Padmakumar, Kidnap
COMMENTS