കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ട...
കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ആക്രമിച്ചു. ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ദ ഫോര്‍ത്ത് മാധ്യമ സംഘത്തിന് നേര്‍ക്കും ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു.
രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണത്തെ 'രക്ഷാപ്രവര്‍ത്തനം'എന്ന ഓമന പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസമായ സി.പി.എം ക്രിമനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം.
കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരേയും മാധ്യമ പ്രവര്‍ത്തകരെയും തെരുവില്‍ ആക്രമിക്കുന്നതും ക്യാമറ തല്ലിതകര്‍ക്കുന്നതും അപലപനീയമാണ്. ഇത്തരം പാര്‍ട്ടി ക്രിമിനലുകള്‍ നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഗുണ്ടാ പ്രവര്‍ത്തനമാണ്. ഈ പാര്‍ട്ടി ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും വിഡി സതീശന്.
Key words: V.D Satheesan, Cpm, Crimal
COMMENTS