Thanka Anki puja at Sabarimala
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല സന്നിധാനം. ഇതിന് മുന്നോടിയായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്നു വൈകിട്ടോടെ സന്നിധാനത്തെത്തും. ശനിയാഴ്ചയാണ് ആറന്മുള ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്ര ആരംഭിച്ചത്.
ഉച്ചയോടെ പമ്പയിലെത്തുന്ന ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കും. തുടര്‍ന്ന് 6.15 ന് സന്നിധാനത്തെത്തിക്കുന്ന തങ്ക അങ്കി 6.30 ഓടെ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. അതേസമയം തങ്ക അങ്കി ഘോഷയാത്രയെത്തുന്നതിനാല് സന്നിധാനത്ത് നിയന്ത്രണമുണ്ടാകും.
Keywords: Sabarimala, Thanka Anki puja, Today
COMMENTS