Suresh Gopi seeks anticipatory bail in high court
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി നടനും ബി.ജെ.പി നേതാവുമായ സുരേഷ്ഗോപി. കേസില്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നടനെതിരെ 354 A വകുപ്പ് ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പൊലീസ് വിട്ടയച്ചിരുന്നു.
എന്നിരുന്നാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനാലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നതായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.
ഇതേതുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി വിഷയം സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഹര്‍ജി പിന്നീട് പരിഗണിക്കും.
COMMENTS