ബംഗളൂരു : കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്ത്തകന് കോട്ട ശ്രീനിവാസ് പൂജാരിയെ (64) ബിജെപി നിയമിച്ചു. നിയമസ...
ബംഗളൂരു : കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്ത്തകന് കോട്ട ശ്രീനിവാസ് പൂജാരിയെ (64) ബിജെപി നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷമാണ് നിയമനം നടത്തുന്നത്.
ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) നേതാവായ പൂജാരിയുടെ നിര്‍ണായക സ്ഥാനത്തേക്കുള്ള നിയമനം തിങ്കളാഴ്ച ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു. 2018-19 കാലയളവില്‍ സംസ്ഥാന നിയമസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും 2019 മുതല്‍ 2023 വരെ കൗണ്‍സില്‍ സഭാ നേതാവായും പൂജരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ മുതിര്‍ന്ന എംഎല്‍സി എന്‍ രവികുമാറിനെ നിയമസഭാ കൗണ്‍സിലില്‍ ചീഫ് വിപ്പായും ബിജെപി നിയമിച്ചിട്ടുണ്ട്.
Key words: Sreenivas Poojari, Opposition Leader,
COMMENTS