തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷെഹനയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ത്ത ഡോക്ടര്‍ റുവൈസിന്റെ പിതാവ് ഒളിവില്‍. കേസില്‍ പ്രതി റുവൈസിന്റെ വീട്ടുകാര്‍ക്...
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷെഹനയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ത്ത ഡോക്ടര്‍ റുവൈസിന്റെ പിതാവ് ഒളിവില്‍. കേസില്‍ പ്രതി റുവൈസിന്റെ വീട്ടുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരന് ജാസിം നാസ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് പിതാവിനെ ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പിതാവിനെയും കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
Key words: Shahna, Suicide, Ruwais
COMMENTS