ന്യൂഡല്‍ഹി : ഇന്ത്യന്‍ റെസ്ലിംഗ് അസോസിയേഷനെതിരായ കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡബ്ല...
ന്യൂഡല്‍ഹി : ഇന്ത്യന്‍ റെസ്ലിംഗ് അസോസിയേഷനെതിരായ കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സഞ്ജയ് സിംഗ്. നിയമപരമായി നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. കായിക മന്ത്രാലയത്തിന്റെ സസ്പെന്ഷന് തീരുമാനത്തിനെതിരെ ഞങ്ങള്‍ പോരാടും. ലീഗല്‍ ടീം അതിനായി പ്രവര്‍ത്തിക്കുകയാണെന്നും സഞ്ജയ് സിങ്ങുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഡബ്ല്യുഎഫ്ഐക്കെതിരായ കായിക മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെയാണ് സഞ്ജയ് സിംഗിന്റെ പ്രതികരണം. താന്‍ ഇതുവരെ ഓര്‍ഡര്‍ മുഴുവനായി വായിച്ചിട്ടില്ലെന്നും വായിച്ചിട്ട് കൂടുതല്‍ പറയാമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
''എനിക്ക് ഇതുവരെ കത്ത് ലഭിച്ചിട്ടില്ല, ഞാന്‍ വിമാനത്തിലായിരുന്നു, എന്റെ പ്രവര്‍ത്തനം നിരോധിച്ചതായി കേട്ടു, തല്ക്കാലം അഭിപ്രായമൊന്നുമില്ല.'' - സഞ്ജയ് സിംഗ് വ്യക്തമാക്കി.
അതേസമയം, ബ്രിജ്ഭൂഷണ് സിംഗ് ജെപി നദ്ദയെ കണ്ടതായും വാര്‍ത്തകളുണ്ട്.
COMMENTS