Revanth Reddy take oath as Telangana chief minister
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ദ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങ് വീക്ഷിക്കാന്‍ വന്‍ ജനസമൂഹമാണ് സ്റ്റേഡിയത്തിലെത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പടെ 12 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മുതിര്‍ന്ന നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു ബി.ആര്.എസ് ഇതര പാര്‍ട്ടി ഇവിടെ അധികാരമേല്‍ക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളെല്ലാം സന്നിഹിതരായിരുന്നു.
Keywords: Telangana, Revanth Reddy, Chief minister, Oath
COMMENTS