തൃശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ കോളേജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. ആദ്യ കൗണ്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരു വോട്ടിന് കെ.എസ...
തൃശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ കോളേജ് യൂണിയന് ചെയര്മാന് സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. ആദ്യ കൗണ്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന് ജയിക്കുകയും ഇതിനെ എതിര്‍ത്ത എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം നടത്തിയ റീ കൗണ്ടിംഗില്‍ 11 വോട്ടിന് ശ്രീക്കുട്ടനെ പരാജയപ്പെടുത്തി എസ്.എഫ്.ഐ മുന്നേറ്റം നടത്തുകയും ചെയ്ത സംഭവമാണ് പിന്നീട് കോടതി കയറിയത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്.
കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇന്ന് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു കോടതിയെ സമീപിച്ചിരുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തിരഞ്ഞെടുപ്പ്.
COMMENTS