Protest against gang attacks
തിരുവനന്തപുരം: പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് രാവിലെ ആറു മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണി വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രൈഡേഴ്സ് അറിയിച്ചു.
പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന വ്യക്തമാക്കി. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ രാത്രിയില്‍ ഇത്തരത്തില്‍ കുപ്പികളില്‍ വാങ്ങാനെത്തുന്നവര്‍ പ്രശ്നമുണ്ടാക്കാറുണ്ടെന്നും സംഘടന പറയുന്നു.
ആശുപത്രികളില്‍ ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമനിര്‍മാണം നടത്തണമെന്നാണ് ആവശ്യം.
അതേസമയം സ്വകാര്യ പമ്പുടമകള്‍ സമരത്തിലാണെങ്കിലും കെ.എസ്.ആര്.ടി.സിയുടെ ഉടമസ്ഥതയിലുള്ള പമ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Petrol pumps, Gang attack, Shut down, Tomorrow night
COMMENTS