ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാന മാത്രം വിട്ടുകൊടുത്ത് ബാക്കി മൂന്നു സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കി ബിജെപി വിജയം കൊയ്തപ്പോള...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാന മാത്രം വിട്ടുകൊടുത്ത് ബാക്കി മൂന്നു സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കി ബിജെപി വിജയം കൊയ്തപ്പോള്‍ പരാജയം അംഗീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ ജനവിധി മാനിക്കുന്നു. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നന്ദി, നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
Key words: Rahul Gandhi, Congress, Election
COMMENTS