New Delhi Train - Flight transport delayed due to fog
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ദൃശ്യപരിധി കുറഞ്ഞത് ട്രെയിന്‍ - വിമാന സര്‍വീസുകളെയാണ് ഏറെ ബാധിച്ചത്. മിക്ക വിമാന സര്‍വീസുകളും റദ്ദാക്കി.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ദൃശ്യപരിധി 150 മീറ്ററാണ്. ഇത് 50 മീറ്റര്‍ വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 400 - 800 വരെയാണ് സാധാരണ ദൃശ്യപരിധി.
അടുത്ത രണ്ട് ദിവസത്തേക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്.
Keywords: New Delhi, Train, Flight, Fog
COMMENTS