പത്തനംതിട്ട : നാല്പത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ സമാപനം. മണ്ഡലപൂജ ദിവസമായ നാളെ രാത്രി ഹരിവരാസനം പാടി ...
പത്തനംതിട്ട : നാല്പത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ സമാപനം.
മണ്ഡലപൂജ ദിവസമായ നാളെ രാത്രി ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
മുന്‍പെങ്ങുമില്ലാത്ത തിരക്കിനാണ് ഇത്തവണത്തെ മണ്ഡലകാലം സാക്ഷ്യം വഹിച്ചത്. തിരക്കു നിയന്ത്രണങ്ങളില്‍ പാളിച്ച പറ്റിയ കേരളാ പൊലീസും ആഭ്യന്തര വകുപ്പും ദേവസ്വം ബോര്‍ഡുമടക്കം പഴി കേട്ട തീര്‍ത്ഥാടന കാലം കൂടിയായിരുന്നു. അവധി ദിവസമായ ഇന്നലെപ്പോലും കോടതി പ്രത്യേക സിറ്റിംഗ് നടത്തി ശബരിമലയിലെ തിരക്ക് നിയന്ത്രണ വിഷയത്തില്‍ ഇടപെട്ടിരുന്നു.
COMMENTS