Karuvannur bank scam case: ED against CPM
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിനും കമ്മീഷന് ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കില്‍ സിപി.എം ലോക്കല്‍ കമ്മറ്റിക്ക് രണ്ട് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും ഇതുവഴി വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിരുന്നതായും ഇ.ഡി കണ്ടെത്തി. ബെനാമി ലോണുകളുടെ കമ്മീഷന് തുകയും ഈ അക്കൗണ്ടിലെത്തിയിരുന്നതായും ഇ.ഡി കണ്ടെത്തി.
എന്നാല്‍ ക്രമക്കേട് കണ്ടെത്തിയപ്പോള്‍ ഇതിലെ 90 ശതമാനം തുകയും പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ചോദ്യംചെയ്തപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ഇതേതുടര്‍ന്ന് എം.എം വര്‍ഗീസിനെ വീണ്ടും ഇ.ഡി ചോദ്യംചെയ്യും. അതോടൊപ്പം സംസ്ഥാനത്തെ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്.
Keywords: ED, CPM, Karuvannur bank scam case
COMMENTS