ആലുവ: നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഫോര്‍ത്ത്, കൊ...
ആലുവ: നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഫോര്‍ത്ത്, കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനുമാണ് മര്‍ദ്ദനമേറ്റത്.
ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു മര്‍ദ്ദനം.
ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു, നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തി.
പോലീസ് നോക്കി നില്‍ക്കവേയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.
Key words: Fourth, Journalist, Attack, Youth Congress
COMMENTS