ചങ്ങനാശ്ശേരി : നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ടു. ഗണേഷ് ഒരിക്കലും എന്‍ എസ്...
ചങ്ങനാശ്ശേരി : നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ടു. ഗണേഷ് ഒരിക്കലും എന്‍ എസ് എസിന് എതിരാകില്ലെന്നും ഗണേഷ് എന്‍.എസ്.എസിനും സര്കാരിനും ഒപ്പമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍ എസ് എസിന് എതിരായ നിലപാട് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും പറഞ്ഞ സുകുമാരന്‍ നായര്‍ക്കൊപ്പം മന്നം സമാധിയില്‍ ഗണേഷ് കുമാറും പ്രാര്‍ഥന നടത്തി.
അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹ പൂര്‍വം ചേര്‍ത്തു നിര്‍ത്തിയത് സുകുമാരന്‍ നായരായിരുന്നുവെന്നാണ് ഗണേഷിന്റെ പ്രതികരണം. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണെന്നും ഗണേഷ് പറഞ്ഞു.
Key words: GaneshKumar, NSS, Sukumaran Nair
COMMENTS