തരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുനഃസംഘടനയോടനുബന്ധിച്ച് രാജിവെച്ച മന്ത്രിമാര്‍ക്കുപകരം ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനും...
തരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുനഃസംഘടനയോടനുബന്ധിച്ച് രാജിവെച്ച മന്ത്രിമാര്‍ക്കുപകരം ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനും സത്യ പ്രതിജ്ഞ ചെയ്തു.
കടന്നപ്പള്ളി സഗൗരവ പ്രതിജ്ഞയെടുത്തപ്പോള്‍ ദൈവനാമത്തിലായിരുന്നു ഗണേഷിന്റെ സത്യപ്രതിജ്ഞ.
രാജ്ഭവനിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഏക എംഎല്‍എയുള്ള പ്രധാന ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എല്‍ഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവിയിലെ ഈ മാറ്റം. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷും മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
Key words: Ganesh, Kadannapally Ramachandran
COMMENTS