മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിര...
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍മജീദ്, യാത്രക്കാരായ മുഹ്സിന, തെസ്നീം, റെയ്സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊയിലാണ്ടി-മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലായിരുന്നു സംഭവം.
പരിക്കേറ്റ മൂന്നുപേരില്‍ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോള്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. എന്നാല്‍, അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
COMMENTS