ന്യൂഡല്‍ഹി: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് 32-ാം സ്ഥാനത്തെത്തി. അതില്‍ യുഎസ് വൈ...
ന്യൂഡല്‍ഹി: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് 32-ാം സ്ഥാനത്തെത്തി. അതില്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സംഗീതജ്ഞ ടെയ്ലര് സ്വിഫ്റ്റും ഉള്‍പ്പെടെയുള്ള പ്രമുഖരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
എച്ച്സിഎല്‍ കോര്പ്പറേഷന് സിഇഒ റോഷ്നി നാടാര്‍ മല്‍ഹോത്ര (റാങ്ക് 60), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍ (റാങ്ക് 70), ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍-ഷാ (റാങ്ക് 76) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മൂന്ന് ഇന്ത്യന്‍ വനിതകള്‍.
യൂറോപ്യന്‍ കമ്മീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമാല്‍ ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.
Key words: Forbs, Nirmala sSitaraman, Powerful Lady
COMMENTS