ബിലാസ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തിരഞ്ഞെടുത്തു. ഇതോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ...
ബിലാസ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തിരഞ്ഞെടുത്തു. ഇതോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വത്തിന് വിരാമമായി.
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ പ്രഖ്യാപിച്ചത് റായ്പൂരില്‍ നടന്ന ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ്.
അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റില്‍ 54 സീറ്റും നേടിയാണ് കാവി പാര്‍ട്ടി വന്‍ വിജയം നേടിയത്.
കുങ്കുരി അസംബ്ലി സീറ്റില്‍ 87,604 വോട്ടുകള്‍ക്കാണ് വിഷ്ണു ദേവ് സായി വിജയിച്ചത്. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദേവ് സായിയാണ് ഗോത്രവര്‍ഗ മുഖത്തെ തിരഞ്ഞെടുക്കുന്നതെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാര്‍ട്ടിയുടെ ആദ്യ ചോയ്‌സ് എന്നും പ്രവചിക്കപ്പെട്ടിരുന്നു.
ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്ര സ്റ്റീല്‍ സഹമന്ത്രിയും പതിനാറാം ലോക്‌സഭയില്‍ ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടെ വിവിധ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.2020 മുതല്‍ 2022 വരെ ബിജെപി ഛത്തീസ്ഗഢ് അധ്യക്ഷനായിരുന്നു.
Key words: Vishnu Deo Sai, Chhattisgarh, Cm, BJP
COMMENTS