തിരുവനന്തപുരം: നവ കേരള സദസ്സിന്റെ സമാപന ദിവസം ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാക...
തിരുവനന്തപുരം: നവ കേരള സദസ്സിന്റെ സമാപന ദിവസം ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകര നാകും മാര്‍ച്ച് നയിക്കുക. എം.എല്‍.എമാരും എം പിമാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നതില്‍ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്.
കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡി. െൈവ.എഫ്.ഐക്കാര്‍ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗണ്മാന് യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
Key words: Navakerala Sadas, Congress, March
COMMENTS