പത്തനംതിട്ട : പന്തളം എന്‍.എസ്.എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുധി സദന്...
പത്തനംതിട്ട : പന്തളം എന്‍.എസ്.എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുധി സദന്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ 21നാണ് എസ്.എഫ്.ഐ - എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്. ഭിന്നശേഷിക്കാരനുള്‍പ്പെടെ 7 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇതിനു പിന്നാലെ എബിവിപി പ്രവര്‍ത്തകരുടെ വീട് അടിച്ചു തകര്‍ത്തിരുന്നു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എബിവിപി ആരോപിച്ചു.
Key words: Clash, Christmas Celebration, Arrest, ABVP
COMMENTS