ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. മരിച്ചവരില്‍ 4 പേര് മലയാളികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞാണ് അപ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. മരിച്ചവരില്‍ 4 പേര് മലയാളികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില ചുരത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
കശ്മീരിലേക്ക് വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ സോനാമാര്ഗിലെ പി.എച്ച്.സിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാല് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡില്‍ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Key words: Kashmir Accident, 7 dead
COMMENTS