ബെംഗളൂരു: പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ 'ബൈജൂസ്' കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും നിവര...
ബെംഗളൂരു: പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ 'ബൈജൂസ്' കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും നിവര്ത്തിയിലെന്നാണ് റിപ്പോര്‍ട്ട്. കമ്പനി നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ബൈജു രവീന്ദ്രന് സ്വന്തം വീടുകള്‍ പണയപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
12 മില്യണ്‍ ഡോളര്‍ ആണ് ബൈജു രവീന്ദ്രന് വായ്പ എടുത്തിരിക്കുന്നത്. ഇതിനായി ബെംഗളൂരുവിലെ രണ്ട് വീടുകളും ഗേറ്റഡ് കമ്മ്യൂണിറ്റിയായ എപ്സിലോണിലെ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയും ഈട് നല്കി. ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സ്റ്റാര്‍ട്ടപ്പ് ഈ പണം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Key words: Byjus, Financial Crisis
COMMENTS