'ബിജെപിയുടേത് സ്നേഹയാത്രയല്ല യൂദാസിന്റെ ചുംബനം': കെ. സുധാകരന് തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബി.ജെ.പി ന...
തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബി.ജെ.പി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം നടത്തുന്ന സ്നേഹയാത്രയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ബിജെപിയുടേത് സ്നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളു സംഘപരിവാറിന്. റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്തുമസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിനടന്നു.
മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിയൊളിച്ച് ആട്ടിന്‍തോലിട്ട ചെന്നായുടെ തനിസ്വരൂപം പ്രദര്‍ശിപ്പിച്ചുവെന്നും സുധാകരന് രൂക്ഷമായി വിമര്‍ശിച്ചു.
Key words: BJP, K. Sudhakaran, Snehayathra
COMMENTS