ഇംഫാല്‍ : മണിപ്പൂരിലെ തെങ്നൗപാല്‍ ജില്ലയിലെ മോറെ പട്ടണത്തില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സായുധരായ തീവ്രവാദികള്‍ പതിയിരുന്ന് നടത്തിയ ആക...
ഇംഫാല്‍ : മണിപ്പൂരിലെ തെങ്നൗപാല്‍ ജില്ലയിലെ മോറെ പട്ടണത്തില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സായുധരായ തീവ്രവാദികള്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഭീകരര്‍ ഐഇഡിയും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം സംസ്ഥാന സുരക്ഷാ സേന തിരിച്ചടിച്ചു.
മോറെയില്‍ നിന്ന് കീ ലൊക്കേഷന്‍ പോയിന്റിലേക്ക് (കെഎല്‍പി) നീങ്ങുമ്പോള്‍ പോലീസ് കമാന്‍ഡോകളെ വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളെ ലക്ഷ്യം വച്ച് അജ്ഞാത തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പോലീസുകാരന് അസം റൈഫിള്‍സ് ക്യാമ്പില്‍ ചികിത്സയിലാണെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
Key words: Manipur, Security Issue
COMMENTS