കൊല്ലം: കൊല്ലം ഒയിരൂരില് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതി പദ്മകുമാറിന്റെ മൊഴിയില്‍ വിശ്വാസമില്ലെന്ന് കെ.ബി ഗണേശ് കുമാര്‍...
കൊല്ലം: കൊല്ലം ഒയിരൂരില് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതി പദ്മകുമാറിന്റെ മൊഴിയില്‍ വിശ്വാസമില്ലെന്ന് കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ. അഞ്ചുകോടിയുടെ കടം തീര്‍ക്കാന്‍ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ലെന്നു പറഞ്ഞ അദ്ദേഹം പ്രതിയുടെ മൊഴിയില്‍ വിശ്വാസമില്ലെന്നും പറഞ്ഞു.
10 ലക്ഷം കൊണ്ട് പ്രതിയക്ക് പലിശ അടയ്ക്കാന്‍ കൂടി സാധിക്കില്ല. മീഡിയയിലൂടെ ഈ സംഭവം പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ കുടുംബം ഭയന്ന് ആ കാശ് കൊടുത്തേനേ. മീഡിയയും പോലീസും നാട്ടുകാരും കൈകോര്‍ത്തതോടെ അവരുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. പക്ഷേ അവര്‍ നാടിനെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞു.
സ്വന്തമായി ആവശ്യത്തിന് സ്വത്തുണ്ടായിട്ടും എന്തിനാണ് പ്രതി ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തുന്നതെന്ന് ചോദിച്ച അദ്ദേഹം 'കടബാധ്യത തീര്‍ക്കാന്‍ പ്രതിക്ക് വീടുവിറ്റാല്‍ മതിയെന്നും പറഞ്ഞു. വേറെയും ആസ്തികളുണ്ടെന്ന് കേള്‍ക്കുന്നു അതെല്ലാം വിറ്റ് കടം വീട്ടിയാല്‍പ്പോരേ? എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത്? ഇനി എങ്ങനെ അവര്‍ക്ക് ജീവിക്കാനാകും? കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിയ്ക്ക്. മകള്‍ക്ക് നല്ലൊരു ജീവിതം ഇനി കിട്ടുമോ? ആ കുട്ടിയുടെ ഭാവി അവര്‍ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
Key words: K.B Ganesh Kumar, Kollam Kidnapping
COMMENTS