തിരുവനന്തപുരം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രിയടക്കം ആവര്‍ത്തിച്ചു പറയുമ്പോഴും കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. തുടര...
തിരുവനന്തപുരം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രിയടക്കം ആവര്‍ത്തിച്ചു പറയുമ്പോഴും കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. തുടര്‍ച്ചയായി മൂന്നാം ദിവസവും ഇരുനൂറിന് മുകളില്‍ പ്രതിദിന കോവിഡ് രോഗികളുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രണ്ട് കോവിഡ് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ജെഎന്‍.1 ഉപവകഭേദമാണ് കോവിഡ് കേസുകള്‍ ഉയരാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവില്‍ 3,420 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
Key Words: Covid, Kerala, Hike
COMMENTS