Anchor Ranjini Haridas admitted in hospital
കൊച്ചി: അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍. നെഞ്ചിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രഞ്ജിനി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്തു തന്നെ ചികിത്സിച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറച്ചു നാളുകളായി പ്രശ്നം തോന്നിയിരുന്നതായും ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലായതെന്നും അവര്‍ പറയുന്നു.
കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകുമെന്നും പറയുന്ന രഞ്ജിനി കയ്യില്‍ ഡ്രിപ്പ് ഇട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
Keywords: Anchor Ranjini Haridas, Hospital, Social media
COMMENTS