141 opposition MPs suspended from Lok Sabha & Rajya Sabha
ന്യൂഡല്‍ഹി: ലോക്സഭയിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലുമായി ഇന്നും കൂട്ട സസ്പെന്ഷന്. 49 എം.പിമാരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇന്നലെയും ഇന്നുമായി 141 പ്രതിപക്ഷ എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സസ്പെന്‍ഷനില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ശശി തരൂര്‍, സുപ്രിയ സുളെ, അടൂര്‍ പ്രകാശ് എന്നിവരുള്‍പ്പടെയുള്ളവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. ഇന്ന് ലോക്സഭ കൂടിയപ്പോള്‍ പ്രധാനമന്ത്രി സഭയില്‍ പങ്കെടുക്കണം, ആഭ്യന്തര മന്ത്രി രാജിവയ്ക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
അതേസമയം പുറത്താക്കപ്പെട്ട എം.പിമാര്പാര്ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് അമിത് ഷാ സംസാരിക്കുംവരെ പ്രതിഷേധം തുടരാനാണ് എം.പിമാരുടെ കൂട്ടായ തീരുമാനം.
Keywords: 141 opposition MPs, Suspension, Lok Sabha & Rajya Sabha
COMMENTS