2023 ഡിസംബര്‍ മുതല്‍ ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റും മീഡിയ ബാക്കപ്പുകളും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ക്ലൗഡ് സ്റ്റോറേജ് പരിധിയിലേക്ക് മ...
2023 ഡിസംബര്‍ മുതല്‍ ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റും മീഡിയ ബാക്കപ്പുകളും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ക്ലൗഡ് സ്റ്റോറേജ് പരിധിയിലേക്ക് മാറാന്‍ തുടങ്ങുമെന്ന് ഗൂഗിളും വാട്ട്സ്ആപ്പും പ്രഖ്യാപിച്ചു. ഓരോ ഗൂഗിള്‍ അക്കൗണ്ടിലും വരുന്ന 15ജിബി സൗജന്യ സംഭരണവും ഇതില്‍ ഉള്‍പ്പെടുന്നു.
2018-ല്‍ വാട്ട്സ്ആപ്പ് ബാക്കപ്പുകള്‍ ഗൂഗിള്‍ ഡ്രൈവ് സ്റ്റോറേജിലേക്ക് മാറ്റുന്നത് നിര്‍ത്തിയപ്പോള്‍ മുതല്‍ ഈ മാറ്റത്തിന്റെ സാധ്യത തെളിഞ്ഞിരുന്നു. വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കായി അടുത്ത മാസം അപ്ഡേറ്റ് ആരംഭിക്കും, 2024 ന്റെ ആദ്യ പകുതിയില്‍ എല്ലാ വാട്ട്സ്ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇത് ക്രമേണ നടപ്പിലാക്കും.
ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാട്സആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മീഡിയ ഫയലുകള്‍ക്കൊപ്പം അവരുടെ ചാറ്റുകള്‍ പൂര്‍ണ്ണമായി ബാക്കപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വണ്‍ സബ്സ്ക്രിപ്ഷന് തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. ഗൂഗിള്‍, ഗൂഗിള്‍ വണ്‍ ക്ലൗഡ് സേവനം സജീവമായി പ്രമോട്ട് ചെയ്യുന്നു. ഗൂഗിള്‍ ഫോട്ടോസില്‍ സൗജന്യ അണ്‍ലിമിറ്റഡ് സ്റ്റോറേജ് ഓഫര്‍ ചെയ്യുന്നത് കമ്പനി അവസാനിപ്പിച്ചിരുന്നു. മീഡിയ (ഫോട്ടോകളും വീഡിയോകളും) ഇല്ലാതെ ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രം ബാക്കപ്പ് ചെയ്യാന്‍ വാട്സആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.
Key words: Whats app , Google, Chat Backup
COMMENTS