Viyyur jail clash
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞദിവസമുണ്ടായ കലാപത്തില്‍ കൊടി സുനി അടക്കം പത്തുപേര്‍ക്കെതിരെ കേസ്. വധശ്രമം, പൊതു മുതല്‍ നശിപ്പിക്കല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ കൊടി സുനി അഞ്ചാം പ്രതിയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു ഭക്ഷണവിതരണത്തെ ചൊല്ലി ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും മറ്റ് കൊലക്കേസ് പ്രതികളായ തടവുകാരും തമ്മിലുണ്ടായ തര്‍ക്കം ഏറ്റുമുട്ടലിലെത്തിയത്. കൊടി സുനിയുടെയുടെ സംഘം എതിര് സംഘത്തെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് വലിയ കലാപമാവുകയും ജയില്‍ ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേല്‍ക്കുകയും ഗാര്‍ഡ് റൂമടക്കം തല്ലി തകര്‍ക്കുകയുമായിരുന്നു. ജില്ലാ ജയിലില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് കൊടി സുനിയെയും സംഘത്തെയും കീഴ്പ്പെടുത്തിയത്. കമ്പി ഉപയോഗിച്ചാണ് പ്രിസണ്‍ ഓഫീസര്‍ അടക്കമുള്ള ജീവനക്കാരെ ഇവര്‍ ആക്രമിച്ചത്.
Keywords: Viyyur jail clash, Case, Kodi Suni,
COMMENTS