വിക്രമിനെ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'തങ്കലാന്'. ചിത്രത്തിലെവിക്രമിന്റെ ഗംഭീര മേക്ക് ഓവറില്‍ ഞെട്ടി ഇരിക്കുകയാണ് താരത്തിന്...
വിക്രമിനെ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'തങ്കലാന്'. ചിത്രത്തിലെവിക്രമിന്റെ ഗംഭീര മേക്ക് ഓവറില്‍ ഞെട്ടി ഇരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഇന്നു റിലീസായ ടീസര്‍ ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകളിലൂടെയാണ് കടന്നുപോയത്. ആരാധകര്‍ക്കു നല്കാന് തന്റേതായ ശൈലിയില്‍ വ്യത്യസ്തമായ എന്തെങ്കിലും തന്റെ സിനിമ വഴി കരുതിവെക്കുന്ന വിക്രം ഈ സിനിമയിലും നിരാശപ്പെടുത്തിയിട്ടില്ല.
വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്' ബ്രിട്ടീഷ് കാലഘട്ടത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ്. ഹോളിവുഡ് ചിത്രം 'അപ്പോകലിപ്റ്റോ' ലെവലിലാണ് ടീസര്‍ എന്നാണ് ആരാധകരുള്‍പ്പെടെ കണ്ടെത്തിയിരിക്കുന്നത്.
വിക്രമിന്റെ അതിശയകരമായ പെര്‍ഫോമന്‍സ് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. സ്വര്‍ണ തരികളില്‍ നില്ക്കുന്ന രക്തത്തില്‍ കുളിച്ച് നില്ക്കുന്ന കാല്പാദങ്ങളുടെ ദൃശ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്. വിക്രത്തിനൊപ്പം തന്നെ മാളവികയുടെ പെര്‍ഫോമന്‍സും എടുത്ത് നില്‍ക്കുന്നുണ്ട്. പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിലെ മറ്റൊരു നായിക. പശുപതിയാണ് പ്രധാനവേഷത്തില്‍ എത്തുന്ന മറ്റൊരു താരം.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മ്മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന് അവതരിപ്പിക്കുന്നത്. സംവിധായകന് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അന്പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.
ചിത്രം അടുത്ത വര്‍ഷം ജനുവരി 26ന് തിയേറ്ററുകളിലെത്തും. അതുവരെ, ആരാധകരേ...ശാന്തരാകുവിന്‍...
Key words: Thangalaan, Vikram, Movie, Pa Renjith
COMMENTS