തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ദ്ധനവിന്റെ ഞെട്ടല്‍ മാറുംമുമ്പ് വെള്ളക്കരവും കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. അടുത്ത ഏപ്രില്‍ മുതല്‍ 5 ശതമാനം...
തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ദ്ധനവിന്റെ ഞെട്ടല്‍ മാറുംമുമ്പ് വെള്ളക്കരവും കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. അടുത്ത ഏപ്രില്‍ മുതല്‍ 5 ശതമാനം വര്‍ദ്ധനവാകും ഉണ്ടാകുക. ഇത് സംബന്ധിച്ച് ജല അതോറിറ്റി സര്‍ക്കാറിന് ശുപാര്‍ശ നല്‍കും.
കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ കാരണമാണ് വെള്ളക്കരം കൂട്ടുന്നതെന്നാണ് വിശദീകരണം.
ഇന്നലെയാണ് സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവ് വന്നത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്.
പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. അതേസമയം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല.
Key words:
COMMENTS