കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിണറായി വിജയന്റെ അടുപ്പക്കാരനാണെന്നും അതുകൊണ്ടാണ് സതീശന്റെ സ്വന്തം നഗരസഭ സി പി എമ്മിനൊപ്പം ചേര്...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിണറായി വിജയന്റെ അടുപ്പക്കാരനാണെന്നും അതുകൊണ്ടാണ് സതീശന്റെ സ്വന്തം നഗരസഭ സി പി എമ്മിനൊപ്പം ചേര്‍ന്ന് നവ കേരളയാത്രയ്ക്ക് പണം നല്‍കിയതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്.
ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്മെന്റ് വ്യക്തമാണെന്നും. ഇരട്ടത്താപ്പ് നിലപാടുള്ള സതീശന് നാണമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കില്‍ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
എ പി പി ഹാജരാവാത്തത് കൊണ്ടാണ് ജാമ്യം കിട്ടിയത്. വ്യാജരേഖയല്ല, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യാജമായി ഉണ്ടാക്കിയത്.
യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റിന്റെ കാറില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. അത് അയാള്‍ സമ്മതിച്ചതുമാണ്. എന്നിട്ടും അതിലേക്ക് അന്വേഷണം നടക്കാത്തത് സംശയാസ്പദമാണ്.
പരസ്പര സഹകരണത്തിന്റെ ഭാഗമായി കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചാല്‍ ദേശീയ ഏജന്‍സികള്‍ വരാന്‍ വേണ്ടി ബി ജെ പി ശ്രമിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Key words: K Surendran, VD Satheesan, Cpm
COMMENTS