V.D Satheesan about Kudumbasree strike
തിരുവനന്തപുരം: കുടുംബശ്രീപ്രവര്ത്തരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ജനകീയ ഹോട്ടല്‍ നടത്തിപ്പില്‍ സര്‍ക്കാരില്‍ നിന്നു കിട്ടാനുള്ള കുടിശിക ആവശ്യപ്പെട്ട് കുടുംബശ്രീപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കൊട്ടിഘോഷിച്ചു സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് പണം കൊടുക്കുന്നില്ലെന്നുള്ളത് വാസ്തവമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒരു ന്യായീകരണവും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുടുംബശ്രീക്കാരെ കൊണ്ട് സമരം ചെയ്യിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയുമാണെന്ന ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയരാജന് രംഗത്തെത്തി. എന്നാല്‍ ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ല, തങ്ങളുടെ ഗതികേടുകൊണ്ടാണ് സമരം ചെയ്യുന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകരും പ്രതികരിച്ചു.
Keywords: V.D Satheesan, Kudumbasree strike, Government
COMMENTS