സിനിമയെന്ന സ്വപ്നത്തിന് ജീവിതം തന്നെ നല്കിയ വിഷ്ണു നാരായണന് എന്ന ചെറുപ്പക്കാരന്റെ സംവിധാനത്തില്‍ പിറന്ന ഏറെ വ്യത്യസ്തമായൊരു ചിത്രമായിരുന്...
സിനിമയെന്ന സ്വപ്നത്തിന് ജീവിതം തന്നെ നല്കിയ വിഷ്ണു നാരായണന് എന്ന ചെറുപ്പക്കാരന്റെ സംവിധാനത്തില്‍ പിറന്ന ഏറെ വ്യത്യസ്തമായൊരു ചിത്രമായിരുന്നു 'ബനേര്‍ഘട്ട'. രചനയും വിഷ്ണു തന്നെ ആയിരുന്നു. സ്വന്തം ജീവിതത്തിനും കൂടെപ്പിറപ്പിന്റെ ജീവനുമിടയിലെ ഒരു രാത്രിയില്‍ തുടങ്ങുകയും പുലരുമ്പോഴേക്കും അപ്രതീക്ഷിത ക്ലൈമാക്സിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്ന ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു 'ബനേര്‍ഘട്ട'.
ഇപ്പോഴിതാ വിഷ്ണു നാരായണന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മറ്റൊരു ചിത്രം ഒരുങ്ങുന്നു. 'ഉയിര്‍പ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ത്രില്ലിംഗ് ആയ ചില എലമെന്റുകള്‍ ഒളിപ്പിച്ച ടൈറ്റില്‍ പോസ്റ്ററായിരുന്നു ഉയിര്പ്പിന്റേത്. വ്യത്യസ്ത ഭാവങ്ങളിലുള്ള ഒരു മുഖംപോലെ പോസ്റ്റര്‍ എത്തി. ഇത് മലയാളത്തിലേക്ക് സ്ലാഷര്‍ ത്രില്ലര്‍ എന്ന വിഭാഗത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ്. മലയാളത്തില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരു ചിത്രം ഒരുങ്ങുന്നത്.
50കളുടെ അവസാനം മുതല്‍ 90-കളുടെ ആരംഭം വരെ ഏറ്റവും പ്രചാരമുള്ള ഒരു ഹൊറര്‍ വിഭാഗമാണ് സ്ലാഷര്‍ ഫിലിമുകള്‍, പൊതുവെ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ഉപയോഗത്താല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആളുകളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ വിഭാഗവും അതിന്റെ ജനപ്രിയ സിനിമകളും ഇന്ന് നമ്മള് ഭയാനകമായി കാണുന്ന പല ട്രോപ്പുകളും സൃഷ്ടിച്ചു, കൂടാതെ നിരവധി ഫ്രാഞ്ചൈസികള്‍ സിനിമകളില്‍ നിന്ന് പുറത്തുവരുകയും ചെയ്തു.
തോട്ടിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ ഷമീര്‍ തോട്ടിങ്ങല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെന്ന് നിര്‍മാതാവ് അറിയിച്ചു.
താര നിര്‍ണ്ണയം പൂര്‍ത്തിയാവുന്ന ചിത്രത്തില്‍ മലയാളത്തിന് പുറമേ അന്യഭാഷയിലെ താരങ്ങളുമുണ്ടാവും. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ബിനു നിര്‍വഹിക്കുന്നു.
Key words: Urirppu, Movie, Malayalam, Vishu Narayanan
COMMENTS