കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കലക്ടര്‍ക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട...
കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കലക്ടര്‍ക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. പലസ്തീനുള്ള ഐക്യദാര്‍ഢ്യമെന്ന പേരില്‍ കോഴിക്കോട്ട് ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കളാണെന്നും കത്തില്‍ പറയുന്നു.
കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് കത്ത് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സര്‍ക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കലക്ടര്‍ക്ക് ഭീഷണിക്കത്ത്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവില്‍ കേസ് എടുത്തിട്ടില്ല.
അടുത്തിടെയായി പൊലീസും മാവോയിസ്റ്റുകളും കണ്ണൂരും വയനാടും വെച്ച് ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് രണ്ട് മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയിരുന്നു.
COMMENTS