പഠാനും ജവാനും ഹിറ്റായി മാറിയതോടെ വീണ്ടും ഷാരൂഖ് ഖാന് ആരാധകര്‍ ഉണര്‍വ്വോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഡങ്കി. തന്റെ പിറന്നാള്‍ ദിനത്തി...
പഠാനും ജവാനും ഹിറ്റായി മാറിയതോടെ വീണ്ടും ഷാരൂഖ് ഖാന് ആരാധകര്‍ ഉണര്‍വ്വോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഡങ്കി. തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ് പുതിയ ചിത്രം 'ഡങ്കി'യുടെ ടീസര്‍ ഷാരൂഖ് പുറത്തുവിട്ടത്. യൂട്യൂബില്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെന്‍ഡിംഗില്‍ രണ്ടാമതാണ് ഡങ്കി ടീസറിന്റെ സ്ഥാനം.
ഈ വര്‍ഷത്തെ മൂന്നാമത്തെ ബ്ലോക്ബസ്റ്റര്‍ സമ്മാനിക്കാന്‍ ഷാരൂഖിന് കഴിയുമോ എന്നാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. രാജ്കുമാര് ഹിരാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. വിക്കി കൗശല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബൊമ്മന് ഇറാനിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്, രാജ്കുമാര് ഹിരാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ മുരളീധരന്. ചിത്രം ഡിസംബര്‍ 22ന് ആണ് റിലീസ് ചെയ്യുന്നത്.
COMMENTS