ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നും ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംക...
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നും ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണ വര്‍ധിച്ചതിനെതിരേ മിഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
Key words: Supreme Court, India, Journalist
COMMENTS