തിരുവനന്തപുരം: ശബരിമലയില്‍ കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ച് തയ്യാറാക്കിയ അരവണ നശിപ്പിക്കാന്‍ അനുമതി നല്കി സുപ്രീം കോടതി ഉത്തരവ്. സംസ്ഥാ...
തിരുവനന്തപുരം: ശബരിമലയില്‍ കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ച് തയ്യാറാക്കിയ അരവണ നശിപ്പിക്കാന്‍ അനുമതി നല്കി സുപ്രീം കോടതി ഉത്തരവ്.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.
Key words: Supreme Court, Aravana, Sabarimala, Kerala
COMMENTS