തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ് അശ്ലീല നാടകമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ് അശ്ലീല നാടകമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസിലൂടെ നടക്കുന്നതെന്നും പരാതികള്‍ സ്വീകരിക്കുന്നതല്ലാതെ ഒന്നിന് പോലും പരിഹാരം കണ്ടെന്ന് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാരുടെ അദാലത്തില്‍ വാങ്ങിയ പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ പരാജയവും, കെടുകാര്യസ്ഥതയും, അഴിമതിയും, ജനങ്ങളുടെ മുന്പില് തുറന്നു കാണിച്ചുകൊണ്ട് ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ യു ഡി എഫ് 140 നിയോജകമണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും, സര്‍ക്കാരിനോട് അമര്‍ഷവും പ്രതിഷേധവും ഉള്ളവരെ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശന് കോട്ടയത്ത് പറഞ്ഞു.
COMMENTS