തിരുവനന്തപുരം : സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന നിയമസഭ പാസാക്കിയ നാല് ബി...
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന നിയമസഭ പാസാക്കിയ നാല് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടത്.
ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്.
ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, ചാന്സ്ലര് ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.
Key words: Kerala, Governor, Bill
COMMENTS