ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താര പുത്രീ-പുത്രന്മാരാണ് കല്യാണിയും പ്രണവ് മോഹന്‍ലാലും. ഇരുവരും ഒന്നിച്ചുള്ള ഫോ...
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താര പുത്രീ-പുത്രന്മാരാണ് കല്യാണിയും പ്രണവ് മോഹന്‍ലാലും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ക്ക് ആരാധകരും ഏറെയാണ്. പലപ്പോഴും ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ കല്യാണിയുടെ മറുപടി 'എന്നെയും പ്രണവിനെയും കുറിച്ച് കേട്ട ഗോസിപ്പുകളാണ് എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത്' എന്നായിരുന്നു.
മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും മക്കളില്‍ നിന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളായി മാറാന്‍ ഇരുവരും അധികനാള്‍ വേണ്ടിവന്നില്ല.
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നെങ്കിലും പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലൂടെ വലിയ രീതിയില്‍ ജനപ്രിയമാകാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു.
ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് കേള്‍ക്കാറുണ്ടെന്നും അതെല്ലാം കേട്ട് ചിരിക്കുമെന്നും കല്യാണി പറയുന്നു.
പ്രണവിനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്. കാരണം ഞങ്ങളുടെ ഹൃദയത്തില്‍ നല്ല രസതന്ത്രം ഉണ്ടായിരുന്നു. അത് ഞങ്ങളുടെ സൗഹൃദം കൊണ്ടാണ്. ഇത്രയും വര്‍ഷത്തെ സൗഹൃദം കൊണ്ട് മറ്റാര്‍ക്കും അതിന് സാധിക്കില്ല. ഞങ്ങളുടെ ജോഡി പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെന്ന് ഞാന്‍ കരുതുന്നുവെന്നും ഒരു സ്വകാര്യ എഫ്.എം ചാനലിന് നല്കിയ അഭിമുഖത്തില്‍ കല്യാണി പറയുന്നു.
Key words: Kalyani, Pranav, Gossip, Movie
COMMENTS