ഡെറാഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം സങ്കീര്‍ണമായി തുടരുന്നു. ഓഗര്‍ മെഷീന് തുരങ്കത്തിലെ ക...
ഡെറാഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം സങ്കീര്‍ണമായി തുടരുന്നു.
ഓഗര്‍ മെഷീന് തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്പിയില്‍ ഇടിച്ചതാണ് വീണ്ടും രക്ഷാദൗത്യത്തിന് തിരിച്ചടിയായത്. ഇതോടെ ഡ്രില്ലിങ് നിര്‍ത്തിവെച്ചു. മറ്റ് പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്നലെ രാത്രിയോടെ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം വീണ്ടും പ്രതിസന്ധിയിലായി.
തൂണുകളിലെ സ്റ്റീല്‍ കമ്പികള്‍ മുറിച്ച് നീക്കിയശേഷം ഡ്രില്ലിങ് തുടരാനാണ് ആലോചന. നാല് മിറ്റര്‍ മാത്രമാണ് ഇനി ഡ്രില്ലിങ് ചെയ്യാനുള്ളത്. അതിന് ശേഷം തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കും. 41 തൊഴിലാളികളാണ് കഴിഞ്ഞ 14 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. രാജ്യമാകെ രണ്ടാഴ്ചയോളമായി കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള കാത്തിരിപ്പാലാണ്.
Key words: Rescue, Tunnel, Uttarakashi
COMMENTS